ആറ് കൊലപാതകങ്ങളും ചെയ്തത് താന്‍ തന്നെയെന്ന് അമ്മ സമ്മതിച്ചതായി ജോളിയുടെ മകന്‍

google news
കൂടത്തായി കൂട്ടക്കൊല : ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസ് ; വിധി 22ന്

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് റെമോ മകന്‍ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ റോയ് തോമസ് മാറാട് പ്രത്യേക കോടതി മുമ്പാകെ മൊഴി നല്‍കി. സാക്ഷികളുടെ എതിര്‍വിസ്താരം ബുധനാഴ്ചത്തെക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ ഹാജരായി. 

തന്റെ പിതാവ് റോയ് തോമസിന്റെത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് അമ്മ ജോളിയാണെന്ന് സമ്മതിച്ചതായി കൊല്ലപ്പെട്ട റോയ് തോമസിന്റെയും ഒന്നാം പ്രതി ജോളിയുടെയും മകനായ മൂന്നാം സാക്ഷി റെമോ റോയ് മാറാട് പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. പിതാവിന്റെ അമ്മക്ക് ആട്ടിന്‍ സൂപ്പില്‍ വളം കലക്കി കൊടുത്തും, മറ്റുള്ളവര്‍ക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്ത് കൊലപ്പെടുത്തിയതും അമ്മയാണെന്ന് തന്നോട് പറഞ്ഞതായി റെമോ മൊഴി നല്‍കി.

സയനൈഡ് തനിക്ക് എത്തിച്ചു തന്നത് ഷാജി എന്ന എം എസ് മാത്യൂ ആണെന്നും ഷാജിക്ക് എത്തിച്ചു നല്‍കിയത് പ്രജികുമാറാണെന്നും റെമോ കോടതിയില്‍ പറഞ്ഞു. ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസിന് കൈ മാറിയത് റെമോയാണ്. സാക്ഷികളുടെ എതിര്‍വിസ്താരം ബുധനാഴ്ചത്തെക്കു മാറ്റിയിട്ടുണ്ട്.

Tags