ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് അപേക്ഷിക്കാം:
ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് രജിസ്ട്രേഷൻ സെപ്റ്റംബർ 5 ന് ആരംഭിക്കും. എംഎസ്‌സി, ജോയിന്റ് എംഎസ്‌സി-പിഎച്ച്ഡി, യൻസ് പ്രോഗ്രാമുകൾ തുടങ്ങിയ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒക്ടോബർ 8 വരെ അപേക്ഷിക്കാം.
tRootC1469263">പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ഐഐടി ബോംബെ പോർട്ടൽ ആരംഭിച്ചു. jam2026.iitb.ac.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. പരീക്ഷ അടുത്തവർഷം ഫെബ്രുവരി 15 ന് നടക്കും. മാർച്ച് 18 ന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. പെൺകുട്ടികൾ, എസ്.സി, എസ്ടി, പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് ഒരു ടെസ്റ്റ് പേപ്പറിന് 1000 രൂപയും രണ്ടെണ്ണത്തിന് 1350 രൂപയുമാണ് ഫീസ്. മറ്റുള്ളവർക്ക് ഇത് 2000 രൂപയും 2700 രൂപയുമാണ്.
ബിരുദപഠനം പൂർത്തിയാക്കിയവർക്കും അവസാനവർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നിവയാണ് ടെസ്റ്റ് പേപ്പറുകൾ. കണ്ണൂർ പയ്യന്നൂർ, വടകര, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, ആലുവ -എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
.jpg)


