സ്ലീപ്പർ കോച്ചുകൾ കുറയ്‌ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ്‌ എം.പി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

google news
John Brittas

കണ്ണൂർ:സംസ്ഥാനത്ത്‌ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജോൺ ബ്രിട്ടാസ് എംപി റെയിൽവേ  മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. അടുത്തകാലത്തായി കേരളത്തിലെ ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളും സ്ലീപ്പർ കോച്ചുകളും വെട്ടിക്കുറച്ചു പകരം എസി കോച്ചുകൾ ഉൾപ്പെടുത്തി കൂടുതൽ ലാഭം ഉണ്ടാക്കുവാനാണ് റെയിൽവേ ശ്രമിക്കുന്നത്.  

ഏറ്റവും ഒടുവിലായി മാവേലി എക്‌സ്‌പ്രസ്‌, മലബാർ എക്‌സ്‌പ്രസ്‌, ചെന്നൈ മെയിൽ, വെസ്‌റ്റ്‌ കോസ്റ്റ് എക്‌സ്‌പ്രസ്‌ എന്നിവയിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്‌ തേർഡ്‌  എസി കോച്ചുകൾ കൂടുതലായി ഉൾപ്പെടുത്താനാണ്‌  തീരുമാനം. ഇത് ലക്ഷക്കണക്കിന്‌  സാധാരണ ട്രെയിൻ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ തന്നെ  സാധാരണ റിസർവേഷൻ കിട്ടുന്നില്ല. തത്കാൽ റിസർവേഷൻ സീറ്റുകൾ കൂട്ടി സാധാരണ യാത്രക്കാരെക്കൊണ്ട് തത്കാൽ ടിക്കറ്റുകളെടുപ്പിച്ചു കൊള്ളലാഭമാണ് റെയിൽവേ ഉണ്ടാക്കുന്നത്‌– കത്തിൽ ചുണ്ടിക്കാട്ടി.

Tags