സ്‌പൈസസ് ബോര്‍ഡില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്

sedentary job
സ്‌പൈസസ് ബോര്‍ഡിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. റിസര്‍ച്ച് ട്രെയിനി തസ്തികയിലേക്കാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 
തസ്തികയും ഒഴിവും
tRootC1469263">
സ്‌പൈസസ് ബോര്‍ഡിന് കീഴിലുള്ള ഇടുക്കിയിലെ ഏലം ഗവേഷണ കേന്ദ്രത്തില്‍ സ്‌പൈസസ് റിസര്‍ച്ച് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 05. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. 
അഗ്രോനമി ആന്റ് സോയില്‍ സയന്‍സ് ഡിവിഷന്‍ 02 ഒഴിവ്
പ്ലാന്റ് പാത്തോളജി ഡിവിഷന്‍ 03 ഒഴിവ്
പ്രായപരിധി
30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
യോഗ്യത
അഗ്രോനമി & സോയില്‍ സയന്‍സ്
എം.എസ്.സി ഇന്‍ (അഗ്രോനമി/ സോയില്‍ സയന്‍സ്/ ബയോകെമിസ്ട്രി/ ഹോര്‍ട്ടികള്‍ച്ചര്‍/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ്) വിഷയങ്ങളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ. 
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 
പ്ലാന്റ് പാതോളജി
എംഎസ്.സി ഇന്‍ അഗ്രികള്‍ച്ചര്‍( പ്ലാന്റ് പാതോളജി)/ മൈക്രോബയോളജി/ ബോട്ടണി/ ഹോര്‍ട്ടികള്‍ച്ചര്‍, 55 ശതമാനം മാര്‍ക്കോടെ. 
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 
നിയമനം
രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. 
തിരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ഇന്റര്‍വ്യൂ, എഴുത്ത് പരീക്ഷ, പ്രൊവിഷന്‍സി ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഏലം ഗവേഷണ കേന്ദ്രത്തില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ അഭിമുഖം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി സ്ഥലത്ത് എത്തണം. 
അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, ജാതി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതണം. ഇന്റര്‍വ്യൂ വിവരങ്ങള്‍ ചുവടെ. 
തീയതി 30/04/2026
സമയം 10.30 AM
സ്ഥലം Spices Board
Kailasanadu P.O.
Myladumpara
Idukki, Kerala – 685553

Tags