കേരള ടൂറിസം ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ജോലിയൊഴിവ്

job

കേരള ടൂറിസം ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ വിവിധ യൂനിറ്റുകളിൽ വിവിധ തസ്തികകളിലായി 79 ഒഴിവിൽ ഒരു വർഷ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 7 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ktdc.com. 

തസ്തിക, യോഗ്യത, പ്രായം, ശമ്പളം

റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്/തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം, 18-36 വയസ്, 22,200 രൂപ.

tRootC1469263">


വെയ്റ്റർ: പത്താം ക്ലാസ്/തത്തുല്യം, റെസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവിസിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം, 18-36 വയസ്,  22,200 രൂപ.

അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം, 18-36 വയസ്, 22,200 രൂപ.

കൺസൽറ്റന്റ് റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം, 18-36 വയസ്, 22,200 രൂപ.

കൺസൽറ്റന്റ് അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/ കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം; 18-36 വയസ്, 22,200 രൂപ.

കൺസൽറ്റന്റ് ഹൗസ്‌കീപ്പർ: പ്ലസ് ടു ജയം/ തത്തുല്യം, ഹൗസ്‌കീപ്പിങ്/ അക്കമഡേഷൻ ഓപറേഷനിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അല്ലെങ്കിൽ ബി.എസ്.സി ഹോം സയൻസ്, 18-36 വയസ്, 22,200 രൂപ.

കൺസൽറ്റന്റ് ഷെഫ്: ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ/ബിരുദം, 3 വർഷ പരിചയം, 60,000 രൂപ.

അപേക്ഷ ഫീസ്: 200 രൂപ. Managing Director, KTDC Ltd എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡി.ഡിയായി അടയ്ക്കണം. 

Tags