എച്ച്എൽഎൽ ലൈഫ്കെയറിൽ ജോലിയവസരം; 20,000 രൂപ വരെ ശമ്പളം
എച്ച്എൽഎൽ ലൈഫ്കെയറിൽ ജോലി നേടാൻ അവസരം. ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഡിസംബർ 24ന് മുൻപായി അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
എച്ച്എൽഎൽ ലൈഫ്കെയറിൽ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (നാച്ചുറൽ പ്രോഡക്ട്‌സ്). ആകെ ഒഴിവുകൾ 01.
tRootC1469263">പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഡിസംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. എസ് സി, എസ് ടി, ഒ ബി സി, പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.
യോഗ്യത
കെമിസ്ട്രിയിൽ കുറഞ്ഞത് 60% മാർക്കോടെ എം.എസ്സി ബിരുദം ഉണ്ടായിരിക്കണം. കൂടാതെ, നാച്ചുറൽ പ്രോഡക്ട് എക്‌സ്ട്രാക്ഷൻ, ബയോആക്ടീവ് സംയുക്തങ്ങളുടെ വേർതിരിക്കൽ, സ്വഭാവനിർണയ വിദ്യകൾ, ബയോകെമിക്കൽ അസ്സേകൾ, ഫോർമുലേഷൻ ടെക്‌നിക്കുകൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇൻ-വിവോ പരീക്ഷണങ്ങളിലുമുള്ള അനുഭവസമ്പത്ത് അഭികാമ്യം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ മുതൽ 20,000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ എച്ച്.എൽ.എല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം എച്ച്എൽഎൽ വെബ്‌സൈറ്റിൽ നിന്നോ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കോ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഡിജിറ്റലായി പൂരിപ്പിക്കണം. കൈകൊണ്ട് എഴുതിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷ PDF അല്ലെങ്കിൽ Word ഫയലായി സേവ് ചെയ്ത ശേഷം, പൂർത്തിയാക്കിയ അപേക്ഷാ ഫോം (പരമാവധി 10 MB) സി.വി, വിദ്യാഭ്യാസ/പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, ഏറ്റവും പുതിയ ശമ്പള സ്ലിപ്പ് എന്നിവ സഹിതം ഗൂഗിൾ ഫോം വഴി അപ്ലോഡ് ചെയ്യുക. ഓരോ ഫയലിനും 10 MBയിൽ താഴെയായിരിക്കണം സൈസ്.
അപേക്ഷയിൽ ജോബ് ടൈറ്റിൽ, റെഫറൻസ് കോഡ് HLL/HR/102/2025 എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഡിസംബർ 24 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
.jpg)


