കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലിയവസരം; 24,400 തുടക്ക ശമ്പളം
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. അപേക്ഷ അവസാനിക്കുന്ന തീയതി മാര്‍ച്ച് 27.
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്‌സ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
tRootC1469263">
കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
30 വയസുവരെയാണ് പ്രായപരിധി. പ്രായം 2026 മാര്‍ച്ച് 27 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,400 രൂപമുതല്‍ പ്രതിമാസം ശമ്പളം ലഭിക്കും.
യോഗ്യത
ബിഎ ബിരുദം. അല്ലെങ്കില്‍ കൊമേഴ്‌സ്, സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.
കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
തിരഞ്ഞെടുപ്പ്
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നിവയുണ്ടാവും. ഒരു മണിക്കൂറാണ് പരീക്ഷ ദൈര്‍ഘ്യം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ക്ക് 300 രൂപ ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്‌സ്) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കണം
.jpg)


