കേരള പൊലിസ് മൗണ്ടഡ് യൂണിറ്റില്‍ ജോലിയവസരം; പി.എസ്.സി സ്ഥിര റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

psc

താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.

കേരള പൊലിസിന്റെ മൗണ്ടന്റ് പൊലിസ് യൂണിറ്റിലേക്ക് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ വന്നിട്ടുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.താല്‍പര്യമുള്ളവര്‍ക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

കേരള പൊലിസ് (മൗണ്ടഡ് പൊലിസ് യൂണിറ്റ്) ല്‍ പൊലിസ് കോണ്‍സ്റ്റബിള്‍- ഫാരിയര്‍ (മൗണ്ടഡ് പൊലിസ്). ആകെ ഒഴിവുകള്‍ 02.

Department :    Kerala Police (Mounted Police Unit)
Name of Post :    Police Constable - Farrier (Mounted Police)
CATEGORY NO:    547/2025
Last Date    14.01.2026
 

tRootC1469263">

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,100 രൂപമുതല്‍ 66800 രൂപവരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

18നും 26നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 02.01.1999 നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.യോഗ്യതകള്‍

വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം
സംസ്ഥാന/കേന്ദ്ര സർക്കാർ അല്ലെങ്കില്‍ സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍/ സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ രജിസ്ട്രേഷനുള്ള ഏതെങ്കിലും ഒരു സ്ഥാപനം/സ്പോര്‍ട്ട്സ് ക്ലബില്‍ നിന്ന് കുതിര കുളമ്ബുകളുടെ പരിപാലനം, കുളമ്ബുകളുടെ ട്രിമ്മിംഗ്, ബാലൻസ് ചെയ്യല്‍, കുളമ്ബുകളില്‍ ഷൂസ് സ്ഥാപിക്കല്‍, കുതിര ഷൂസ് നിർമ്മിക്കല്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകള്‍

എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും താഴെപ്പറയുന്ന ശാരീരിക അളവുകള്‍ ഉള്ളവരുമായിരിക്കണം:-

ഉയരം: 168 cm ല്‍ കുറയരുത്
നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ ഉം പൂർണ്ണ ഉച്ഛ്വാസത്തില്‍ കുറഞ്ഞത് 5 സെ.മീ വികാസവും വേണം.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 161 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും മതിയാകുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ വിഭാഗം ഉദ്യോഗാർത്ഥികള്‍ക്കും നെഞ്ചളവില്‍ കുറഞ്ഞത് 5 സെ.മീ വികാസം എന്ന നിബന്ധന ബാധകമാകുന്നതാണ്.

ഫിസിക്കല്‍ ടെസ്റ്റ്

കേരള പി.എസ്.സി നടത്തുന്ന ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ് പാസായിരിക്കണം. ചുവടെ നല്‍കിയ പട്ടികയിലുള്ള എട്ടിനങ്ങളില്‍ അഞ്ചിലെങ്കിലും വിജയിക്കണം.

കായിക ഇനം    യോഗ്യത (പുരുഷന്‍മാർ)
100 മീറ്റർ ഓട്ടം    17 സെക്കൻഡ്
ഹൈജമ്ബ്    1.06 മീറ്റർ
ലോംഗ്ജമ്ബ്    3.05 മീറ്റർ
ഷോട്ട്പുട്ട് (7264 ഗ്രാം)    4.88 മീറ്റർ
ക്രിക്കറ്റ് ബോള്‍ ത്രോ    36 സെക്കൻഡ്
കയറുമേല്‍ കയറ്റം (കൈകള്‍ മാത്രം ഉപയോഗിച്ച്‌)    14 മീറ്റർ
പുള്‍ അപ്‌സ്/ചിന്നിംഗ്    26 സെക്കൻഡ്
1500 മീറ്റർ ഓട്ടം    1 മിനിറ്റില്‍ 80 തവണ
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

Tags