ഇസ്രായേലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യ വിഷം കഴിച്ച് മരിച്ചു
ഇസ്രായേലില്‍ കെയർ ഗിവർ ആയി ജോലി നോക്കവെ അഞ്ച് മാസം മുമ്ബാണ് ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരൻ(38) ജീവനൊടുക്കിയത്.
വയനാട്: ഇസ്രായേലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളില്‍ ചെന്ന് ചികിത്സലിരിക്കെ മരിച്ചു.ഇസ്രായേലില്‍ കെയർ ഗിവർ ആയി ജോലി നോക്കവെ അഞ്ച് മാസം മുമ്ബാണ് ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരൻ(38) ജീവനൊടുക്കിയത്.
tRootC1469263">ജിനേഷിന്റെ ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മയാണ് വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ജിനേഷിനെയും വീട്ടുടമസ്ഥയായ 80കാരി വയോധികയെയും ജറുസലേമിന് സമീപം മേവസരേട്ട് സിയോനിലാണ് ജൂലൈയില്‍ മരിച്ച നിലയില്‍ കണ്ടത്.
വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റ നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
ജിനേഷിനെയും വയോധികയെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് സംബന്ധിച്ചും ദുരൂഹതയുണ്ട്. ഇക്കാര്യം തേടി രേഷ്മ ഇസ്രായേലിലെ സുഹൃത്തുക്കളെയും എംബസിയെയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
.jpg)


