JEE Main 2026 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജെഇഇ മെയിൻ 2026 സെഷൻ 1 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.
ജനുവരി 21 മുതൽ 24 വരെ നടക്കുന്ന പരീക്ഷകൾക്കുള്ള ജെഇഇ മെയിൻ 2026 ഹാൾ ടിക്കറ്റുകൾ മാത്രമാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നതെന്ന് NTA അറിയിച്ചു. ജനുവരി 28, 29 തീയതികളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ പിന്നീട് പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജെഇഇ മെയിൻ 2026 സെഷൻ 1 പരീക്ഷ ജനുവരി 21, 22, 23, 24, 28, 29 തീയതികളിലാണ് നടത്തുന്നത്. ജനുവരി 21 മുതൽ 24 വരെ പേപ്പർ 1 ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി നടക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ ഒന്നാം ഷിഫ്റ്റും, വൈകിട്ട് 3 മണി മുതൽ 6 മണി വരെ രണ്ടാം ഷിഫ്റ്റുമാണ് നടക്കുക.
ജെഇഇ മെയിൻ 2026ന്റെ പേപ്പർ 2 പരീക്ഷ, പരീക്ഷാ ജാലകത്തിന്റെ അവസാന ദിവസമാണ് നടത്തുക. പരീക്ഷ ഒരു ഷിഫ്റ്റിലായിരിക്കും നടക്കുക രാവിലെ 9 മണി മുതൽ 12.30 വരെ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങിയതിന് ശേഷം അതിൽ നൽകിയിരിക്കുന്ന ഷിഫ്റ്റ് സമയം, പേപ്പർ വിശദാംശങ്ങൾ എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് എൻടിഎ അറിയിച്ചു. പരീക്ഷയെ സംബന്ധിച്ച എല്ലാ ലൈവ് അപ്ഡേറ്റുകളും, പരീക്ഷാ തീയതികളും, പരീക്ഷാ നിർദ്ദേശങ്ങളും ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in ല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
.jpg)


