പ്രവാസികൾക്ക് ആശ്വാസം ...! കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ജസീറ എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ സജീവമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് തങ്ങളുടെ പുതിയ സർവീസ് ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഞായറാഴ്ച മുതലാണ് കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം കൊച്ചിയിലേക്ക് പറന്നുയരുക.
ഏപ്രിൽ, മെയ് മാസങ്ങളിലായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സർവീസുകളുടെ തീയതികൾ താഴെ പറയുന്നവയാണ്:
ഏപ്രിൽ: 29, 30
മെയ്: 2, 3
ഈ തീയതികളിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ലഭ്യമായിരിക്കും. യാത്രക്കാർക്ക് ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വേനലവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന മലയാളി പ്രവാസികൾക്ക് ജസീറ എയർവേയ്‌സിന്റെ ഈ പ്രഖ്യാപനം വലിയ സഹായമാകും. കൂടുതൽ വിമാന സർവീസുകൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
.jpg)

