ജന്തര്‍ മന്തര്‍ ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും': പ്രകാശ് രാജ്

I want to see Pinarayi Vijayan in that chair for the next five years, Narendra Modi is the Reel Raja: Actor Prakash Raj

ഇത് രാജ്യത്ത് ഏറ്റവും വലിയ തമാശയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കളെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സിജെപി നേതാക്കള്‍ ജന്തര്‍ മന്തറില്‍ കടന്ന് ഡല്‍ഹിയിലെ സമാധാനം നശിപ്പിച്ചില്ലെന്നും 12കുട്ടികള്‍ മാത്രമാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനാണ് അഞ്ച് ദിവസത്തേക്ക് അവരെ കസ്റ്റഡിയില്‍ വിട്ടത്. ഇത് രാജ്യത്ത് ഏറ്റവും വലിയ തമാശയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. ബിജെപി ഗുണ്ടകള്‍ക്ക് നേരെ നടപടി സ്വീകരിക്കുന്നില്ല, ഇതില്‍ അമിത് ഷാ ലജ്ജിക്കണമെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യം ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇടയില്‍ വരുന്നത്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം കസേര പോകുമെന്ന ഭയമാണ് അമിത് ഷായ്ക്കും മോദിക്കും. ജന്തര്‍ മന്തര്‍ ഡല്‍ഹയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ തെരുവുകളും ജന്തര്‍ മന്തറാകും. എസ്ഐആര്‍ റദ്ദാക്കണം. എസ് ഐആര്‍ ഇപ്പോള്‍ നടന്ന ഗൂഢാലോചനയല്ല. 2024ലെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണവും ഇതാണ്. നമ്മള്‍ രാജ്യത്തെ യുവാക്കള്‍ക്കൊപ്പം നില്‍ക്കണം. ഗ്യാനേഷ് കുമാറിന് രാജി വെയ്ക്കേണ്ടി വരുമെന്നും പ്രകാശ് രാജ് പറഞ്ഞു. എസ്ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags