സർക്കസ് കുലപതി ജമിനി ശങ്കരന്റെ നൂറാം ജന്മദിനം വിപുലമായി ആഘോഷിക്കും

google news
Jamini Shankar

തലശേരി:സര്‍ക്കസ് കുലപതി ജമിനി ശങ്കരന്‍റെ നൂറാം ജന്മദിനം ജൂണ്‍ 13 ന് വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു. എം വി ജയരാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി സുമേഷ് എം.എല്‍.എ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, വെള്ളോറ രാജന്‍, പി പി ദിവാകരന്‍, പി ഗോപാലകൃഷ്ണന്‍, ബാബു പണിക്കര്‍ തുടങ്ങിയര്‍ സംസാരിച്ചു. സര്‍ക്കസ് കലാകാരന്‍മാരും, പൗരപ്രമുഖരും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു. 

ജമിനി ശങ്കരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നൂറാം ജډദിനം ആചരിക്കാന്‍ മക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും തീരുമാനം എടുത്തിരുന്നു. അതിന്‍റെ ആലോചനകള്‍ നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഏപ്രില്‍ 23 ന് ശങ്കരേട്ടന്‍ വിട്ടുപിരിഞ്ഞത്. ശങ്കരേട്ടന്‍റെ  സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള എക്സിബിഷന്‍, അനുസ്മരണ സമ്മേളനം, സര്‍ക്കസ് കലാകാരന്‍മാരെ ആദരിക്കല്‍,  പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം വി ജയരാജന്‍ വിശദീകരിച്ചു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി രാമചന്ദ്രന്‍ കടന്നപ്പള്ളി (ചെയര്‍മാന്‍), എം വി ജയരാജന്‍(ജനറല്‍ കണ്‍വീനര്‍), കെ വി സുമേഷ് എം.എല്‍.എ, എം പ്രകാശന്‍ മാസ്റ്റര്‍, പി പി ദിവ്യ, കെ വി മോഹനന്‍(വൈസ് ചെയര്‍മാന്‍മാര്‍), താഹ മാടായി, സി പി സന്തോഷ്കുമാര്‍, സുരേഷ്ബാബു എളയാവൂര്‍, കെ ബാലകൃഷ്ണന്‍ (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. റിസപ്ഷന്‍ - കെ.വി. കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), എ.കെ. ഷെറീഫ് (കണ്‍വീനര്‍), ഭക്ഷണം - പോത്തോടി സജീവന്‍(ചെയര്‍മാന്‍), കെ സി മിനീഷ്(കണ്‍വീനര്‍), സ്റ്റേജ് -  വി പി കിഷോര്‍(ചെയര്‍മാന്‍), എം.കെ. സലീം(കണ്‍വീനര്‍) പന്തല്‍, ലൈറ്റ് & ഡക്കറേഷന്‍ -  വി പി പവിത്രന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ഒ കെ വിനീഷ്(കണ്‍വീനര്‍), സൗണ്ട് - അഡ്വ. പി.കെ. അന്‍വര്‍(ചെയര്‍മാന്‍), കെ വി ദിനേശന്‍(കണ്‍വീനര്‍) എക്സിബിഷന്‍ - കെ.പി. സുധാകരന്‍(ചെയര്‍മാന്‍), എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍(കണ്‍വീനര്‍) എന്നിവരാണ് സബ്കമ്മിറ്റി ഭാരവാഹികൾ.

Tags