'നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല'; രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

remya

പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍ എന്നും വസന്ത് പറഞ്ഞു.

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ലെന്നായിരുന്നു വസന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍ എന്നും വസന്ത് പറഞ്ഞു.

രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. 'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു, ഉത്തരം കിട്ടിയല്ലോ', എന്നായിരുന്നു റിജില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. എംഎല്‍എയുടെ പേരെടുത്ത് പറയാതെയായിരുന്നു റിജിലിന്റെ പരിഹാസം.

Tags