'ഇത് കേവലം ഉന്തും തള്ളുമല്ല. ഒരു വനിത അംഗം രണ്ടുപേരുടെ ഇടയില്‍ ഞെരുങ്ങി പോയിരിക്കുകയാണ് ; വിമര്‍ശനവുമായി പി കെ ശ്രീമതി

sreemathi

കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍മാര്‍ മാറിയത് ലജ്ജാകരമാണെന്നും പി കെ ശ്രീമതി പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് പി കെ ശ്രീമതി. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയില്‍ ഞെരുങ്ങിപ്പോയെന്നും പി കെ ശ്രീമതി വിമര്‍ശിച്ചു. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍മാര്‍ മാറിയത് ലജ്ജാകരമാണെന്നും പി കെ ശ്രീമതി പറഞ്ഞു.

'ഇത് കേവലം ഉന്തും തള്ളുമല്ല. ഒരു വനിത അംഗം രണ്ടുപേരുടെ ഇടയില്‍ ഞെരുങ്ങി പോയിരിക്കുകയാണ്. കണ്ണ് കാണാത്ത അതിക്രമം. ഇത്തരത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍മാര്‍ മാറിയത് ലജ്ജാകരം'- പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

Tags