'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല്‍ കൊണ്ടുവാ. ഞങ്ങള്‍ തെരുവിലുണ്ടാകും. നമുക്ക് കാണാം',വെല്ലുവിളിയുമായി ആര്‍ഷോ

sfi

സംഭവത്തില്‍ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'വടശ്ശേരിയിലെ സതീശന്‍ സാറേ, കുട്ടികള്‍ ''പേടിച്ചു പോയെന്ന് ' പറയാന്‍ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.

കേരള സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്  തിരുവനന്തപുരം പാളയത്തുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. 'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല്‍ കൊണ്ടുവാ. ഞങ്ങള്‍ തെരുവിലുണ്ടാകും. നമുക്ക് കാണാം', എന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'വടശ്ശേരിയിലെ സതീശന്‍ സാറേ, കുട്ടികള്‍ ''പേടിച്ചു പോയെന്ന് ' പറയാന്‍ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.

അതേസമയം, കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‌യു ആക്രമണം നടത്തിയെന്നാരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്എഫ്‌ഐ സംഘടിപ്പിച്ചത്. 

Tags