വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ ഐ.ടി.ഐ. വിദ്യാർത്ഥി മരിച്ചു
Sun, 21 May 2023

വയനാട് : കൽപ്പറ്റയിൽ വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ ഐ.ടി.ഐ. വിദ്യാർത്ഥി മരിച്ചു.കാട്ടിക്കുളം പനവല്ലി ചൂരൻ പ്ലാക്കൽ പി.എൻ.ഉണ്ണിയുടെയും ശ്രീജയുടെയും മകൻ നന്ദു (19) ആണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ കൽപ്പറ്റ പുളിയാർ മലയിലായിരുന്നു കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് അപകടമുണ്ടായത്. നന്ദുവിന് രണ്ട് സഹോദരങ്ങളുണ്ട്