'സ്ഥലത്തില്ലായിരുന്നു'; ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

r sreelekha

കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത്.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ. സ്ഥലത്തില്ലാതിരുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് ശ്രീലേഖയുടെ വിശദീകരണം. വൈകിട്ട് നാല് മണിക്ക് ലോക്ഭവനിലായിരുന്നു ഗവര്‍ണര്‍ ചായ സല്‍ക്കാരം ഒരുക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അടക്കം എത്തിയപ്പോള്‍ ശ്രീലേഖ എത്തിയിരുന്നില്ല.

tRootC1469263">

കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത്. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗണ്‍സിലര്‍മാര്‍ ചായ സല്‍ക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാള്‍ അണിയിച്ചാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ചായ സല്‍ക്കാരത്തിനെത്തിയ കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ഒരു ആവശ്യവും ഉന്നയിച്ചു. നഗരത്തില്‍ നിന്ന് സമരങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സമരങ്ങള്‍ നടത്തുന്നതിനായി പ്രത്യേക ഇടം കണ്ടെത്തണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മാതൃകയാകാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Tags