'ഓണറബിള്‍ സണ്‍ ഇന്‍ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ് , ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ' അപവാദപ്രചരണങ്ങളെ പരിഹസിച്ച് രാഹുല്‍മാങ്കൂട്ടത്തില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് വക്താവുമായ രാഹുല്‍മാങ്കൂട്ടത്തിലിനെതിരെ സി പി എം സൈബര്‍ കേന്ദ്രങ്ങളില്‍ നിന്നും കടുത്ത അപവാദപ്രചരണങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ തന്റെ ഫേസ് ബുക്ക പോസ്റ്റിലൂടെ അറിയിച്ചതാണിത്. തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ സി പി എമ്മിന്റെ സൈബര്‍ കൂട്ടങ്ങള്‍ പ്രചിരിപ്പിക്കുകയാണെന്നും മുഹമ്മദ് റിയാസിനെതിരെ ഇന്നലെ ടി വി ചര്‍ച്ചയില്‍ ആഞ്ഞടിച്ചപ്പോള്‍ തന്നെ ഇത് താന്‍ പ്രതീക്ഷിച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രാഹുലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഇന്നലെ ഓണറബിള്‍ സണ്‍ ഇന്‍ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ
ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാന്‍ ഇന്ന് തിരുവനന്തപുരത്തായിരുന്നു.
അടൂര്‍ തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ എന്നാക്ക്
ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ക്ലാസ്സ് ല്ലേ ?