ആര് മുഖ്യമന്ത്രിയാകണം എന്നത് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally

സംസ്ഥാനത്ത് 2021 ല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തിയത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടാണ്.

യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കെ കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകണം എന്നത് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നതാണ് പതിവുരീതിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സംസ്ഥാനത്ത് 2021 ല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തിയത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടാണ്. അന്ന് ഈ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. ഏതെങ്കിലും ഒരു നേതാവിന്റെ മികവുകൊണ്ട് മാത്രമല്ല ഇത്ര വലിയ വിജയം നേടിയത്. പാര്‍ട്ടിയിലും മുന്നണിയിലും ഇത്രയും ഐക്യമുണ്ടായ തെരഞ്ഞെടുപ്പ് തന്റെ മുന്നിലില്ല. താന്‍ കെപിസിസി അധ്യക്ഷനായ ഘട്ടത്തില്‍ പോലും ഇത്രയും ഐക്യം കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയില്‍ എലത്തൂരിലും ബാലുശേരിയിലും യുഡിഎഫ് വിജയം എന്നെ അമ്പരപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച നിലപാട് മാത്രമേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുന്നതിലും ഉണ്ടാവുകയുള്ളൂ. കൂട്ടുത്തരവാദിത്തത്തിലൂടെയാണ് ഇത്രയും വലിയ വിജയം നേടിയത്. മാറ്റം വേണമെന്ന് ആഗ്രഹിച്ച ജനങ്ങളാണ് ഈ ഫലത്തിന്റെ ശില്‍പികളെന്നും അദ്ദേഹം പറഞ്ഞു.

Tags