554 വോട്ടിന് വിജയിക്കുമെന്ന് പറഞ്ഞത് യാദൃശ്ചികമല്ല ; തുറന്നുപറഞ്ഞ് പി വി ശ്രീനിജന്‍ എംഎല്‍എ
മണ്ഡലത്തില്‍ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ അടയാളമായാണ് ആദ്യത്തെ '5' - ല്‍ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
'ഞാന്‍ വിജയിക്കും... 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തോടെ''; കുന്നത്തുനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി ശ്രീനിജിന്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ച ഈ വാചകമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. പ്രത്യേകിച്ച് '554' എന്ന സംഖ്യയുടെ പിന്നിലെ അര്‍ഥം എന്താണെന്നായിരുന്നു ഏവരുടെയും ആകാംക്ഷ.
ഈ സംഖ്യ യാദൃശ്ചികമല്ലെന്നാണ് ശ്രീനിജിന്‍ പറയുന്നത്. മണ്ഡലത്തില്‍ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ അടയാളമായാണ് ആദ്യത്തെ '5' - ല്‍ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ടാമത്തെ '5' തന്റെ ജന്മദിനം അഞ്ചാം മാസം അഞ്ചാം തീയതിയിലാണെന്ന കാര്യം പരിഗണിച്ചാണെന്നും ശ്രീനിജിന്‍ പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്നത് നാലാം തീയതിയായതിനാലാണ് അവസാനമായി '4' ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് '554' എന്ന സംഖ്യയാണെന്നും, അതിലധികം ഭൂരിപക്ഷത്തില്‍ ഇത്തവണയും വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും ശ്രീനിജിന്‍ പറഞ്ഞു. ശ്രീനിജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
.jpg)

