ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അത് തന്റെ കടമയാണ് ; വിമര്‍ശനത്തിന് മറുപടിയുമായി എംഎല്‍എ അരുണ്‍ കുമാര്‍
കേരളത്തില്‍ നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കോണ്‍ഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായിട്ടാണ് താന്‍ കാണുന്നതെന്ന് എംഎല്‍എ ഓര്‍മ്മിപ്പിച്ചു
ഫേസ്ബുക്കില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയും തന്റെ വികസന നിലപാടും വ്യക്തമാക്കി മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍. 'എംഎല്‍എ പാര്‍ട്ടി മാറിയോ?' എന്ന യുഡിഎഫിന്റെ ചോദ്യത്തിനാണ്, വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും നാടിനായി ഇനിയും സര്‍ക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് എം.എല്‍.എ രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേരളത്തില്‍ നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കോണ്‍ഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ മന്ത്രിമാരായിട്ടാണ് താന്‍ കാണുന്നതെന്ന് എംഎല്‍എ ഓര്‍മ്മിപ്പിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്നും, മാവേലിക്കരയിലെ വികസനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി ഇനിയും മന്ത്രിമാരെ കാണുമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന കാര്യങ്ങളില്‍ താന്‍ ഒരിടത്തും രാഷ്ട്രീയ വിദ്വേഷം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ചില യാഥാര്‍ത്ഥ്യങ്ങള്‍ എംഎല്‍എ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 5 വര്‍ഷം യുഡിഎഫ് ഭരണസമിതികള്‍ ഭരിച്ച മാവേലിക്കര മുനിസിപ്പാലിറ്റിയിലും താമരക്കുളം പഞ്ചായത്തിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത് എന്നതുകൊണ്ട് എംഎല്‍എ ഫണ്ടോ സര്‍ക്കാര്‍ ഫണ്ടോ നല്‍കാതിരുന്നിട്ടില്ല. ഇക്കാര്യം സംശയമുള്ളവര്‍ക്ക് അവിടുത്തെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിച്ചറിയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മാവേലിക്കരയില്‍ എല്ലായിടത്തും വികസനമെത്തിക്കാന്‍ തന്റെ പാര്‍ട്ടിയും ഇടതുപക്ഷവും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും സങ്കുചിതമായി ആരും ചിന്തിച്ചിട്ടില്ലെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'സര്‍ക്കാരുകള്‍ മാറിയേക്കാം, തെരഞ്ഞെടുപ്പില്‍ ജയിച്ചു വരുന്ന രാഷ്ട്രീയകക്ഷികളുടെ നയങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ നാടിന്റെ വികസനം നിലയ്ക്കരുത്. മാവേലിക്കരയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കാനും, തുടങ്ങി വെച്ചവ പൂര്‍ത്തീകരിക്കാനും ഇനിയും ഞാന്‍ മന്ത്രിമാരെ കാണും. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.' എം. എസ്. അരുണ്‍കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, വലിയ ചില പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അവ പൂര്‍ത്തിയാക്കാന്‍ പുതിയ സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അത് തുടരാമെന്നും, എന്നാല്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മാവേലിക്കരയിലെ ജനങ്ങള്‍ക്കൊപ്പം താന്‍ മുന്നോട്ട് തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കിയ എം.എല്‍.എ, 'വികസനമാണ് ലക്ഷ്യം, ജനങ്ങളാണ് കരുത്ത്'
.jpg)

