ബിജെപിയിൽ നിന്ന് ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യം; വ്യക്തികളെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് മന്ത്രി കെ. മുരളീധരൻ

It is good that people are joining Congress from BJP; Minister K. Muraleedharan says he cannot comment on individuals

തിരുവനന്തപുരം: ബിജെപിയിൽ നിന്നും ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരികെ എത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വ്യക്തികളെക്കുറിച്ച് കമന്റ് ചെയ്യുന്നില്ലെന്നും, വ്യക്തിപരമായ അഭിപ്രായം പുറത്തു പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റു കാര്യങ്ങൾ തീരുമാനിക്കും. പാർട്ടി തന്നോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളുടെ പരസ്യ വിമർശനങ്ങളെയും കെ. മുരളീധരൻ പരിഹസിച്ചു. പ്രതിപക്ഷ പാർട്ടികളുടെ ജോലി ഭരണപക്ഷത്തുനിന്ന് ചെയ്യുന്നുവെന്നാണോ അഭിപ്രായമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ താൻ പറഞ്ഞില്ലെന്നായിരുന്നു മറുപടി. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ജോലി പലരും ചെയ്യുന്നതുകൊണ്ട് ഒറിജിനൽ പ്രതിപക്ഷ നേതാവിനോട് സഹതാപമുണ്ടെന്നും, അദ്ദേഹത്തെ രണ്ടു ദിവസമായി ആരും മൈൻഡ് ചെയ്യുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു.

പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ കത്ത് നൽകുമെന്നാണ് വിവരം. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ചർച്ചകൾക്ക് ശേഷമാകും പത്മജയുടെ മടങ്ങിവരവിൽ പാർട്ടി അന്തിമ തീരുമാനമെടുക്കുക. അതേസമയം, ബിജെപി വിട്ടുവരുന്നവർക്ക് പ്രധാന പദവികൾ നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിട്ടുണ്ട്.

Tags