മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ ; ആര്യാടന്‍ ഷൗക്കത്ത്
Jun 23, 2025, 07:32 IST


മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
tRootC1469263">'യുഡിഎഫിനാണ് വിജയമെന്നതാണ് പലരുടേയും പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കുന്നത്. ഒരുമണിക്കൂര്‍ കാത്തിരിക്കാം. ഞാന്‍ കണക്കില്‍ വളരെ മോശമാണ്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടാനാണ് സാധ്യത', ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും പ്രതികരിച്ചു.
