അത്യന്തം സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു മനസിന്റെ ഉടമയാണ് അലന്‍സിയറെന്ന് വ്യക്തം ; സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

google news
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ.പി. സതീദേവി ചുമതലയേറ്റു

അത്യന്തം സ്ത്രീവിരുദ്ധമായിട്ടുള്ള ഒരു മനസിന്റെ ഉടമയാണ് അലന്‍സിയറെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം വ്യക്തമാക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി പറയുന്നു.

വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലും അത് തിരുത്താന്‍ തയ്യാറാകാത്ത നിലപാട് സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പി സതീദേവി പറഞ്ഞു.

'പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. ആണ്‍കരുത്തുള്ള ശില്‍പം എന്ന് വാങ്ങാന്‍ പറ്റുന്നോ അന്ന് അഭിനയം നിര്‍ത്തും', സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് അര്‍ഹനായ നടന്‍ പറഞ്ഞ വാക്കുകളാണിത്. അലന്‍സിയറിന്റെ തികച്ചും സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എന്നിട്ടും താന്‍ പറഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നാണ് നടന്റെ നിലപാട്.

Tags