ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ട് ; നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍
പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ഓംപ്രകാശ് മാഥുര്‍ തലസ്ഥാനത്തെത്തി. സ്നേഹവും സൗഹാര്‍ദവും നിറഞ്ഞ ഈ മണ്ണില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുര്‍ ആദ്യ പ്രതികരണം നടത്തി. പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മേയര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓംപ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12നും 12:30നും ഇടയില്‍ ലോക്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നാണ് സിക്കിം ഗവര്‍ണറായിരുന്ന ഓംപ്രകാശ് മാഥുറിനെ കേരള ഗവര്‍ണറായി നിയമിച്ചത്.
.jpg)


