ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണി ; സാദിഖലി ശിഹാബ് തങ്ങള്‍
Jun 14, 2025, 07:14 IST


ഏതെങ്കിലും രാജ്യം തങ്ങളെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനുളള അവകാശം ആ രാജ്യത്തിനുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇസ്രായേല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. രൂപീകരണ കാലം മുതല്‍ ഇസ്രായേല്‍ അക്രമം ആരംഭിച്ചുവെന്നും അവര്‍ പലസ്തീനില്‍ ഒന്നര വര്‍ഷമായി ആക്രമണം തുടരുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇറാന്‍ നിലവില്‍ നടത്തുന്നത് പ്രതിരോധം മാത്രമാണെന്നും ഏതെങ്കിലും രാജ്യം തങ്ങളെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കാനുളള അവകാശം ആ രാജ്യത്തിനുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.