ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍; മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ ഏകദിന പരിശീലന പരിപാടി ആരംഭിച്ചു


കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘങ്ങള്‍ക്ക് ഐഎസ്ഒ 22000:2018 സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഏകദിന പരിശീലന പരിപാടി ആരംഭിച്ചു. മില്‍മ ആസ്ഥാനത്തെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ള പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.
നാഷണല്‍ പ്രോഗ്രാം ഡെയറി ഡെവലപ്പ്മെന്‍റ് പദ്ധതിയുടെ ഭാഗമായി ബിഎംസി സംഘങ്ങളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 182 ബിഎംസി സംഘങ്ങളുടെ ജീവനക്കാര്‍ക്കാണ് പരിശീലന പരിപാടി നടത്തുന്നത്.
പരിശീലന പരിപാടിയില്‍ ഭരണസമിതി അംഗം ജോണ്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സത്യന്‍.ടി.എന്‍, കെ.സി.മാര്‍ട്ടിന്‍, താര ഉണ്ണികൃഷ്ണന്‍ , രാധാകൃഷ്ണന്‍.എന്‍.ആര്‍, മാനേജിംഗ് ഡയറകടര്‍ വില്‍സണ്‍.ജെ.പുറവക്കാട്ട്, ക്വാളിറ്റി കണ്‍ട്രോള്‍ അഷ്വറന്‍സ് ഹെഡ്ഡ് വിന്‍സി, പി &ഐ അസിസ്റ്റന്‍റ് മാനേജര്‍ സന ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.അഞ്ച ്ദിവസങ്ങളിലായി ഇടപ്പള്ളി, മുന്നാര്‍ എന്നിവടങ്ങളിലാണ് ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള അറിയിച്ചു.