വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? സര്‍ക്കാറിന്റേത് സദുദ്ദേശമെന്ന് കെ. മുരളീധരന്‍

k muralidharan

സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തില്‍ എത്തിയിട്ടില്ല

 വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കിയത് ധനബില്ലില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്‍. ബജറ്റ് നിര്‍ദേശം ധനബില്ലില്‍ ഉള്‍പ്പെടുത്തി തന്നെയാണ് വരിക. ബില്ല് പാസായാല്‍ നടപ്പാക്കുന്ന കാര്യത്തില്‍ യുഡിഎഫുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചതെന്നും വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തില്‍ എത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണ്. പ്രതിപക്ഷം ദുരുദ്ദേശത്തില്‍ കാണുന്നത് ദര്‍ഭാഗ്യകരമാണെന്നും സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും മന്ത്രി പറഞ്ഞു. 

ശബരിമല സ്വര്‍ണ മോഷണക്കേസില്‍ എസ്‌ഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. 

Tags