കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവം ഹണി ട്രാപ്പോ ?

athulya

ആറ് കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്

കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം ഒതുക്കി തീര്‍ക്കാന്‍ അതുല്യയും ബിപിന്‍ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അത്രയും നല്‍കാനാകില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. 

ഡോക്ടര്‍ വഴങ്ങാതെ വന്നതോടെയായിരുന്നു മര്‍ദനം. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തും. പൊലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. കേസിലെ പ്രതിയായ മറ്റൊരു നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പൊലീസ് വ്യക്തമാക്കി. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നിഗമനം.

Tags