''സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ'',കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്ത് ഫ്ലക്സ്

d

കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

കോഴിക്കോട്: വി ഡി സതീശന്റെ മംഗലാപുരം യാത്രയെ രൂക്ഷമായി വിമ‍ർശിച്ച്‌ ഫ്ലക്സുകള്‍. ''സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ''യെന്നാണ് ഫ്ലക്സില്‍ ചോദിച്ചിരിക്കുന്നത്  .കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം, തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ വി ഡി അനുകൂലികള്‍ക്കുള്ള മറുപടിയുമായി പുതിയ ഫ്ലക്സുകളും ഉയർന്നിരിക്കുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മപുതുക്കിയാണ് ഫ്ലക്സുകള്‍ ഉള്ളത്. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതേ ഭാഗത്താണ് പുതിയ ഫ്ലക്സ് വച്ചത്.

 

Tags