റെജി ലൂക്കോസ് ബിജെപിയിലെ പിണറായി വിജയന്റെ 'ഡെപ്യൂട്ടേഷനോ'? - സന്ദീപ് വാര്യര്‍

They declared three artists as traitors in just one day; Sandeep Warrier slams BJP RSS leadership

പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തി ബിജെപിയില്‍ ചേരുമ്പോള്‍ അതൊരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും സന്ദീപ് വാര്യര്‍

സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് പിണറായി വിജയന്റെ അറിവോടെ 'ഡെപ്യൂട്ടേഷന്‍' പോയതാണോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തി ബിജെപിയില്‍ ചേരുമ്പോള്‍ അതൊരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

tRootC1469263">

റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം കൂടാതെ സമീപകാലത്ത് ബിജെപിയില്‍ ചേര്‍ന്നവരുടെ പട്ടികയും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'സമീപ കാലത്ത് ബിജെപിയില്‍ ചേര്‍ന്നവര്‍ പത്മജ വേണുഗോപാല്‍, അനില്‍ ആന്റണി, ടോം വടക്കന്‍, റെജി ലൂക്കോസ്. ബിജെപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവന്‍ സന്ദീപ് വാര്യര്‍' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് പുറകെ അനൂകുലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് വരുന്നത്.

Tags