കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ ഗുളികയിൽ ഇരുമ്പുകഷണം: ജീവനക്കാർ നശിപ്പിച്ചതായി പരാതി

Iron piece found in pill given by family health center: Complaint alleging staff destroyed it

പാലക്കാട്: വാണിയംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒൻപത് വയസുകാരിക്ക് നൽകിയ ഗുളികയിൽ ഇരുമ്പുകഷണങ്ങൾ പോലുള്ള ഖരവസ്തു കണ്ടെത്തി. കൂനത്തറ സ്വദേശിനിയായ ഇഷികയുടെ പിതാവ് സുഭാഷാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം. ആരോഗ്യകേന്ദ്രത്തിൽ നിന്ന് ലഭിച്ച ഗുളിക പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ഖരവസ്തു ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുഭാഷ് ഗുളികയുമായി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ വിവരമറിയിച്ചു.

എന്നാൽ പരാതി ഗൗരവത്തോടെ കാണുന്നതിന് പകരം ജീവനക്കാരൻ ഗുളിക തിരികെ വാങ്ങി നശിപ്പിച്ചു കളയുകയും പകരം മറ്റൊരു ഗുളിക നൽകി അയക്കുകയുമാണ് ചെയ്തതെന്ന് സുഭാഷ് ആരോപിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അശ്രദ്ധയാണിതെന്ന് ചൂണ്ടിക്കാണിച്ച രക്ഷിതാവ്, സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) പരാതി നൽകുമെന്ന് വ്യക്തമാക്കി.

Tags