പാളത്തിൽ ഇരുമ്പ് ക്ലിപ്പ്: നിരീക്ഷണ കാമറ സ്ഥാപിച്ച് റെയിൽവേ
പാലക്കാട്: റെയിൽ പാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഷൊർണൂർ-പാലക്കാട് റെയിൽ പാളത്തിൽ ഒറ്റപ്പാലം- മായന്നൂർ പാലത്തിന് സമീപമായി രണ്ട് സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. റെയിൽവേ സംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് കാമറകൾ വച്ചിട്ടുള്ളത്. ഇതിന് പുറമെ പ്രദേശത്ത് ആർ.പി.എഫ്. നിരീക്ഷണവും ശക്തമാക്കി.
tRootC1469263">മായന്നൂർ പാലത്തിന് സമീപത്തെ പ്രദേശം മുതൽ പാലക്കാട് ഭാഗത്തേക്കുള്ള പാളത്തിലെ നിരീക്ഷണം ഉറപ്പാക്കുന്ന വിധത്തിലാണ് കാമറകളുള്ളത്. കാമറകളിലൂടെയുള്ള ദൃശ്യങ്ങൾ ആർ.പി.എഫ്. തന്നെ പരിശോധിക്കും. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഈസ്റ്റ് ഒറ്റപ്പാലം റെയിൽ പാളത്തിന് ഇടയിലും വിജനമായ ഭാഗങ്ങളിൽ ഇടയ്ക്കിടെ ഇത്തരം സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ട്് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യമാണ്.
ഇതിന് പരിഹാരമായാണ് സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതിനായി ഒറ്റപ്പാലം പോലീസിന്റെ കൂടി സഹായത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ 20നാണ് പാലക്കാട്ടേക്കുള്ള ട്രാക്കിൽ മായന്നൂർ മേൽപ്പാലത്തിന് സമീപം 300 മീറ്റർ മാറി ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇരുമ്പ് ഇ.ആർ. ക്ലിപ്പുകളാണ് കണ്ടെത്തിയത്. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ എറണാകുളം മെമു ഈ ക്ലിപ്പുകൾ മറികടന്നുപോയിരുന്നു. ലോക്കോ പൈലറ്റ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ ഇവിടെ നിർത്തി പരിശോധിച്ചപ്പോഴാണ് പാളത്തിൽ ക്ലിപ്പുകൾ കണ്ടത്തിയത്. മുമ്പ് ഇതേ പ്രദേശത്തുവച്ച് ട്രെയിനു നേരെ കല്ലേറുണ്ടായിട്ടുണ്ട്.
.jpg)


