ഇരിങ്ങാലക്കുടയിൽ നിയന്ത്രണം വിട്ട ട്രാവലർ പാടത്തേയ്ക്ക് മറിഞ്ഞ് അപകടം
Jun 17, 2025, 16:30 IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണം വിട്ട ട്രാവലർ തൊമ്മാന പാടത്തേയ്ക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ഓഫീസിൽ ജോലി ചെയ്യുന്നവരെ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ചാലക്കുടി ഭാഗത്ത് നിന്നും വന്നിരുന്ന വാഹനം നിയന്ത്രണം വിട്ട് പാടത്തിനോട് ചേർന്നുള്ള ബാരിക്കേഡുകൾ തകർത്ത് പാടത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
tRootC1469263">.jpg)


