ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോര്‍ക്കക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

pinarayi vijayan

സഹായം ആവശ്യമുളള മലയാളികള്‍‍ക്ക് നോർക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്ബറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്ബർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

തിരുവനന്തപുരം: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്‍കി. മലയാളികള്‍ക്ക് വേണ്ട സഹായവും നിർദേശവും നല്‍കലാണ് ലക്ഷ്യം.

സഹായം ആവശ്യമുളള മലയാളികള്‍‍ക്ക് നോർക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്ബറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്ബർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

tRootC1469263">

Tags