തലശേരിയിൽ നിക്ഷേപ തട്ടിപ്പ്: വയോധികയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തിലെ എട്ടുപേർക്കെതിരെ കേസ്
തലശേരി:ഉയർന്ന പലിശ വാഗ്ദാനം നൽകി വയോധികയിൽ നിന്നും ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ നിക്ഷേപ തുകയോനൽകാതെ സ്ഥാപനം അടച്ചുപൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തിരുവങ്ങാട് ഗേൾസ് സ്കൂളിന് സമീപത്തെ എൻ.വി. ഭാരതി (73)യുടെ പരാതിയിലാണ് പത്തനംതിട്ട തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, മാനേജിംഗ് ഡയരക്ടർ രാജു ജോർജ് എന്ന എൻ എം രാജു,
ഡയരക്ടർമാരായ ഗ്രേസ് രാജു, അലൻ ജോർജ്, അൻസൻ ജോർജ്, അബ്രഹാം ഫിലിപ്പ്, തലശേരി റീജിയണൽ മാനേജർശ്രീജിത്, ബ്രാഞ്ച് മാനേജർ രാകേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.പരാതിക്കാരിയുടെയും മകൾ അനിമയുടെയും സഹോദരൻ ഗംഗാധരനും ഉൾപ്പെടെ പ്രതികളുടെ സ്ഥാപനത്തിൽ 12.5 ശതമാനം പലിശ വാഗ്ദാനത്തിൽ വിശ്വസിച്ച് തലശേരി ശാഖയിലും ചൊക്ലി ശാഖയിലും 2021 ഡിസംബർ 31നും 2024 ജനുവരി 15 നുമിടയിൽ16, 80,000 രൂപ സ്ഥിര നിക്ഷേപമായി അടയ്ക്കുകയും പിന്നീട് പലിശയോ അടച്ച പണമോ തിരികെ നൽകാതെ സ്ഥാപനം അടച്ചുപൂട്ടിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
.jpg)

