മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം

jammu
jammu

കൈ പിന്നിൽ കെട്ടിയ പ്രതിയെ പിന്നീട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാട് ചുറ്റിക്കുകയായിരുന്നു

ശ്രിനഗർ: ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട് ഊരി മാറ്റിയ ശേഷം ചെരുപ്പ് മാല അണിയിച്ച് പ്രതിയെ പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തുകയായിരുന്നു.

tRootC1469263">

കൈ പിന്നിൽ കെട്ടിയ പ്രതിയെ പിന്നീട് പൊലീസ് വാഹനത്തിൻ്റെ ബോണറ്റിൽ ഇരുത്തി നാട് ചുറ്റിക്കുകയായിരുന്നു.അതേസമയം പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി അച്ചടക്ക ലംഘനം ആണെന്നുള്ള വിമ‍ർശനം പല കോണിൽ നിന്നും ഉയ‍ന്നതോടെ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോ‍ർട്ട് സമ‍ർപ്പിക്കണമെന്നും പൊലീസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുട‍ന്ന് പൊലീസ് സേനയുടെ ഭാ​ഗത്ത് നിന്നുണ്ടായ അച്ചടക്ക ലംഘനത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജമ്മു സീനിയർ പൊലീസ് സൂപ്രണ്ട് ജോഗീന്ദർ സിംഗ് ഉത്തരവിട്ടു. പിടിയിലായ യുവാവ് മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

Tags