മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു കച്ചവടം.
പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നൗഗാവ് സ്വദേശി ത്വരീബുള്‍ ഇസ്ലാം(29) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ഇയാള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു കച്ചവടം.
ചെറിയ കുപ്പികളില്‍ ആക്കിയായിരുന്നു ഇയാളുടെ വില്‍പ്പന. കുപ്പിക്ക് 2000 രൂപയാണ് വാങ്ങിയിരുന്നത്. ആസാമില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ബിനുകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ് എസ്‌ഐമാരായ എല്‍ദോപോള്‍, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
.jpg)

