ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു
Mon, 15 May 2023

ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കല്‍ ഓളിക്കലില്‍ ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്.
കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം നാട്ടുകാരെ വിവരം അറിയിച്ചത്. മുക്കം ഫയര്‍ഫോഴ്‌സ്, തിരുവമ്പാടി പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.