കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി ,കോഴിക്കോട് നഗരത്തിൽ പുതിയ സ്മാരക കൾച്ചറൽ പാർക്ക്
മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിർമ്മിക്കും
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റിൽ ജനപ്രിയവും തന്ത്രപരവുമായ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.ജെസി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിർമ്മിക്കും. ചലച്ചിത്ര മേഖലയിലെ വികസനത്തിനും പുതിയ സാങ്കേതിക സൗകര്യങ്ങൾക്കും വഴിതുറക്കുന്ന ഈ വൻ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.
ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി: മലയാളികളുടെ പ്രിയപ്പെട്ട അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
എം.ടി വാസുദേവൻ നായർ കൾച്ചറൽ പാർക്ക്: മലയാള സാഹിത്യത്തിലെ അതികായൻ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ മുൻനിർത്തി കോഴിക്കോട് നഗരത്തിൽ പുതിയ സ്മാരക കൾച്ചറൽ പാർക്ക് സ്ഥാപിക്കും.
.jpg)

