സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ഇന്ന് മുതല്‍
Nov 4, 2025, 06:15 IST
വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും.
സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിക്രമങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. എസ്‌ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിഎല്‍ഒ മാര്‍ വീടുകളിലെത്തും.
വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപി മാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്‌ഐആറിനെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുമ്പോഴാണ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.
tRootC1469263">.jpg)

