ഇൻഷുറൻസ് വിവരം സൈറ്റിൽ അപ്‌ലോഡ് ചെയ്തില്ല; ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃകമ്മിഷൻ

Insurance information not uploaded on site; Consumer Commission demands Rs 50,000 compensation from agency
Insurance information not uploaded on site; Consumer Commission demands Rs 50,000 compensation from agency

മലപ്പുറം: ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃകമ്മിഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് വിധി.

രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്‌ട്രേഷൻ പുതുക്കാനായില്ല.

3,000 രൂപ പിഴ അടയ്ക്കേണ്ടതായും വന്നു. രജിസ്‌ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകയ്ക്കെടുത്താണ് യാത്ര ചെയ്തത്. ഇൻഷുറൻസ് ഏജൻസിയുടെ ഭാഗത്ത് വീഴ്ച വന്നതിനാൽ പരാതിക്കാരൻ പിഴയായി നൽക്കേണ്ടി വന്ന 3,000 രൂപയും കോടതച്ചെലവായി 5,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ ഒരു മാസത്തിനകം പരാതിക്കാരനു നൽകാൻ കമ്മിഷൻ നിർദേശിച്ചു.

വീഴ്ചവന്നാൽ പരാതിനൽകിയ തീയതി മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ്, പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.
 

Tags