മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക മരണത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും ; ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

Insurance coverage will be ensured for the natural deaths of fishermen; Fisheries Minister V.E. Abdul Gafoor.

 തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ. സംസ്ഥാനത്തെ മുഴുവൻ അംഗീകൃത മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാകും. മത്സ്യമേഖലയിലെ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.

കാലാവധി കഴിഞ്ഞ മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനമായി. കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് കാലോചിതമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻ വിദഗ്ധസമിതിയെ നിയോഗിക്കും. 

Tags