അച്ഛനില്ലാ നേരത്ത് ..! ചിന്ത ജെറോം നയിച്ച ഡിവൈഎഫ്ഐ പ്രതിഷേധ ജാഥയിൽ അധിക്ഷേപ പരാമർശം
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ യാത്രയിൽ അധിക്ഷേപ പരാമർശം. ചിന്ത ജെറോം നേതൃത്വം നൽകിയ ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ദ മുദ്രാവാക്യങ്ങൾ വിളിച്ചത്.
"അച്ഛനില്ലാ നേരത്ത് അമ്മയ്ക്കുണ്ടായ പട്ടികളെ വാടാ വാടാ പോരിനു വാടാ" എന്നാണ് പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിച്ചത്. ചിന്താ ജെറോമും ഇത് ഏറ്റുചൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങടക്കം പുറത്തു വന്നിട്ടുണ്ട്.
എന്നാൽ, ചിന്ത ഇത് തള്ളുകയായിരുന്നു. വിഡിയോ ഉൾപ്പടെ പ്രചരിച്ചിട്ടും വിചിത്രമായ മറുപടിയാണ് ചിന്ത നൽകിയത്. ചെറിയ ഭാഗം കട്ട് ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്നാണ് മറുപടി. വീണാ ജോർജിനെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും മന്ത്രിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ചിന്ത ആരോപിച്ചു.
.jpg)


