യു പ്രതിഭയ്ക്ക് നേരെയുള്ള അധിക്ഷേപം; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. സ്ത്രീത്വത്തെ അപമാനിച്ച ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ നടപടിയെടുത്തു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കി. പകരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിച്ചു. മുസ്ലിം ലീഗും ഇര്‍ഷാദിനെതിരെ നടപടിയെടുത്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
.jpg)


