കേന്ദ്ര നേതാക്കളുടെ നിര്‍ദേശം; പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

padmaja

പത്മജ കോണ്‍ഗ്രസിലേക്ക് പോകുന്നത് യുഡിഎഫിന് നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും വിലയിരുത്തല്‍ ഉണ്ട്.

രാജി അഭ്യുകങ്ങള്‍ക്കിടെ പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം ബിജെപി നേതാക്കള്‍ക്കും. പത്മജ കോണ്‍ഗ്രസിലേക്ക് പോകുന്നത് യുഡിഎഫിന് നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും വിലയിരുത്തല്‍ ഉണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരന് പത്മജാ വേണുഗോപാല്‍ ഉടന്‍ രാജികത്ത് കൈമാറും. കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ബിജെപിയില്‍ അര്‍ഹമായ പരിഗണനയോ പ്രധാന പദവികളോ ലഭിക്കുന്നില്ലെന്നതിലുള്ള അതൃപ്തിയാണ് രാജി വയ്ക്കാനുള്ള നീക്കത്തിന് കാരണം.ആറുമാസങ്ങള്‍ക്കു മുന്നേ തീരുമാനമെടുത്തെങ്കിലും പത്മജ പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എന്നാല്‍, ബിജെപി നേതാക്കളില്‍ നിന്ന് കൂടുതല്‍ അവഗണന നേരിട്ടതോടെ കടുത്ത തീരുമാനത്തിലേക്ക് പോവുകയായിരുന്നു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്ന പരിഗണന കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ക്കില്ലെന്നാണ് ആക്ഷേപം. പത്മജ വേണുഗോപാലിന് പുറകേ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ നിന്നെത്തിയ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും. 

Tags