ഗഡുക്കളായുള്ള ശമ്പളം നിര്‍ത്തണം; കെഎസ്ആര്‍ടി ജീവനക്കാര്‍ സമരം തുടരും

google news
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായുള്ള സ!ര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടും സമരത്തില്‍ നിന്നും പിന്‍മാറാതെ നീങ്ങാതെ തൊഴിലാളി യൂണിറ്റുകള്‍. ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം.

 ബിഎംഎസ് മെയ് 16ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തുടര്‍ സമരങ്ങള്‍ പ്രഖ്യാപിച്ചേക്കും.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മാനേജ്‌മെന്റുമായുള്ള യൂണിയനുകളുടെ നിരന്തര ചര്‍ച്ചകള്‍ തുടരുകയാണ്.

 പണിമുടക്കിനും സമരത്തിനും പിന്നാലെ രണ്ടാം ഗഡു വിതരണത്തിനായി ധന വകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ചീഫ് ഓഫീസിനു മുന്നിലെ ഉപരോധ സമരം തുടരുമെന്ന് സിഐടിയുവും ടിഡിഎഫും വ്യക്തമാക്കി. 

ശമ്പള വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും പാഴായതോടെ സമരം ശക്തമാക്കുകയായിരുന്നുവെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.

Tags