ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചു; ഉടന്‍ പുറത്തുവിടും: കെ ടി ജലീല്‍

PK Feroz responds to KT Jaleel's allegations that he has not yet made politics his livelihood
PK Feroz responds to KT Jaleel's allegations that he has not yet made politics his livelihood

സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് മതസംഘടനകള്‍ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ.ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം വിവരങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഐഎം മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. കടലാസ് കമ്പനികള്‍ രൂപവത്കരിച്ച് ഹവാലയും റിവേഴ്സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്. സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് മതസംഘടനകള്‍ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു.

tRootC1469263">

മുസ്ലിം ലീഗ് നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കിടയിലാണ് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത്. പലവിധ കമ്പനികള്‍ രൂപവത്കരിച്ച് നിക്ഷേപം സ്വീകരിച്ചാണ് പ്രവര്‍ത്തകരെ വഞ്ചിക്കുന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചു. പരാതിയുമായെത്തുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്. പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ പണമുണ്ടാക്കുന്നത്. ഇത്തരം കറക്കു കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങള്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags