അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Child Welfare Committee takes over baby abandoned by parents in Alappuzha

മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണം.

പാലക്കാട്: അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണ കാരണങ്ങൾ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ടു വിദഗ്ധ സംഘങ്ങളെ നിയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

സമീപകാലത്തുണ്ടായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ, അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യ സംരക്ഷണ സേവനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടപടികൾ പ്രഖ്യാപിച്ചിരുന്നു

മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണം. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാലു നവജാതശിശുക്കൾ ഉൾപ്പെടെയാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങളും അധികൃതർ വിലയിരുത്തിയിരുന്നു.

Tags